ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മലയാളികളെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍
ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മലയാളികളെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 112 പേര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയെന്നാണ് വിവരം. ഇവരെയെല്ലാം ആരോഗ്യവകുപ്പ് വീടുകളില്‍ തന്നെ നിരീക്ഷണത്തിലാക്കി.
273 പേര്‍ സംസ്ഥാനത്ത് നിന്ന് ഡല്‍ഹി നിസാമുദ്ദീനിലേക്ക് പോയിരുന്നു. ഇവരില്‍ 112 പേരാണ് തിരിച്ചെത്തിയത്. ഇതിന് പുറമെ മലേഷ്യയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളും സംസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. പോലീസ് തയ്യാറാക്കിയ പട്ടിക ഇന്നലെ തന്നെ ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

No comments