Breaking News

കറുത്ത ബാഡ്ജ് ധരിച്ച്‌ 490 ഡോക്ടര്‍മാര്‍, എറണാകുളത്തും കരിദിനാചരണം തുടങ്ങി

 കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുന്നു. പ്രതിഷേധ സൂചകമായി എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് ഡ്യൂട്ടിക്കെത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ 490 ഡോക്ടര്‍മാര്‍ കരിദിനാചരണത്തില്‍ പങ്കെടുക്കുന്നുണ്ട്.
എന്നാല്‍ കൊറോണ പശ്ചാത്തലത്തില്‍ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെ ഒന്നും ഡോക്ടര്‍മാരുടെ പ്രതിഷേധം ബാധിച്ചിട്ടില്ല.സര്‍ക്കാര്‍ ഉത്തരവിലൂടെ മദ്യലഭ്യതയ്ക്കുള്ള ഉപകരണമായി കെ.ജി.എം.ഒയെ മാറ്റരുതെന്നാണ് സംഘടനയുടെ ആവശ്യം.

No comments