Breaking News

കോവിഡ്: നഷ്ടത്തിലെങ്കിലും ശമ്ബളം നല്‍കണം, തൊഴില്‍ കരാര്‍ റദ്ദാക്കാം

 ഖത്തറില്‍ കോവിഡ്​ സാമ്ബത്തിക പ്രതിസന്ധിയിലുള്ള കമ്ബനികളും തൊഴിലാളികള്‍ക്ക്​ ശമ്ബളം നല്‍കാന്‍ ബാധ്യസ്​ഥരാണെന്ന്​ തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ച്‌​ തൊഴില്‍കരാര്‍ റദ്ദാക്കാം. എന്നാല്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നല്‍കണം. മുഴുവന്‍ ശമ്ബള കുടിശികയും കൊടുക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ ടിക്കറ്റ് നല്‍കണം.
ലോക്ക്ഡൗണ്‍ മൂലമോ മറ്റോ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യമല്ലെങ്കില്‍ ആ കാലയളവില്‍ തൊഴിലുടമ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യവുമൊരുക്കണം. തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ്​ ഇക്കാര്യം.

No comments