Breaking News

ലോക്ക് ഡൌണ്‍; അമേഠിയിലെ ജനങ്ങള്‍ക്ക് ട്രക്കുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് രാഹുല്‍ ഗാന്ധി

കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും തന്‍റെ സ്ഥിരം മണ്ഡലമായ യു.പിയിലെ അമേഠിയിലേക്ക് സഹായങ്ങളുമായി രാഹുല്‍ ഗാന്ധി എം.പി. ലോക്ക് ഡൌണ്‍ മൂലം കഷ്ടപ്പെടുന്ന അമേഠിയിലെ പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും ഗോതമ്ബും മറ്റ് അവശ്യ സാധനങ്ങളും ട്രക്കുകളില്‍ രാഹുല്‍ എത്തിച്ചുകൊടുത്തു.
അമേഠിയിലെ ജനങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം മറന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറഞ്ഞു. ബിജെപിയുടെ സ്മൃതി ഇറാനിയോടാണ്  ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പരാജയപ്പെട്ടത്. എന്നാല്‍ വയനാട്ടില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

No comments