Breaking News

വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കൂ ... പുരുഷന്മാരോട് മുഖ്യമന്ത്രി

 പുരുഷന്മാര്‍ക്ക് ഉപദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ ...
രാജ്യത്ത് lock down പ്രഖ്യപിച്ചതുമൂലം വീട്ടിലിരിക്കുന്ന പുരുഷന്മാര്‍ക്ക് വീട്ടുജോലികള്‍ ചെയ്യാന്‍ സ്ത്രീകളെ അല്‍പ സ്വല്‍പം സഹായിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ഉപദേശം ....!!
വീട്ടിലിരിക്കുന്ന സമയത്ത് അല്‍പ സ്വല്‍പം വീട്ടുജോലികള്‍ ചെയ്യാന്‍ സ്ത്രീകളെ സഹായിച്ചാല്‍ അവര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
lock down പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലാണ്. ഇതിനാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ പുരുഷന്മാര്‍ കൂടി അല്‍പ സ്വല്‍പം സഹായിച്ചാല്‍ അവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments