Breaking News

തബ്‌ലീഗ് നേതാക്കള്‍ക്കെതിരേ കേസെടുത്തു

തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ മര്‍ക്കസ് നിസാമുദ്ദീനില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ആയിരങ്ങളെ താമസിപ്പിച്ചു എന്നാരോപിച്ച്‌ നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. തബ് ലീഗ് ജമാഅത്ത് നേതാക്കളായ മൗലാന സാദ് ഉള്‍പ്പടേയുള്ള നേതാക്കള്‍ക്കെതിരേയാണ് ഡല്‍ഹി പോലിസ് കേസെടുത്തത്.
പകര്‍ച്ചാവ്യാധി നിയമം(1897), സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് വിവിധ ഐപിസി വകുപ്പുകളും ചുമത്തിയാണ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
അതേസമയം, തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ മര്‍ക്കസ് നിസാമുദ്ദീനില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ വെല്ലുവിളിച്ച്‌ ആയിരങ്ങള്‍ കുടുങ്ങിയെന്നും, നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നുമുള്ള വാര്‍ത്ത വളച്ചൊടിച്ചതെന്ന് മര്‍ക്കസ് നിസാമുദ്ദീന്‍ അധികാരികള്‍ പറഞ്ഞു.

No comments