കോവിഡ്: യു.എസില്‍ മരണം 3000 കടന്നു; ഇറ്റലിയില്‍ പതാക താഴ്ത്തി
കോവിഡിനെ പ്രതിരോധിക്കാന്‍ കടുത്ത നടപടികളിലേക്കു നീങ്ങുന്ന യു.എസില്‍ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 3000 കടന്നു. യു.എസിലെ നാലില്‍ മൂന്നുപേരും ലോക്ഡൗണിലാണ്. േമരിലാന്‍ഡ്, വെര്‍ജീനിയ, അരിസോണ, ടെന്നസി സ്റ്റേറ്റുകളിലെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്.
മിക്കയിടങ്ങളിലും കോവിഡ് പരിശോധന കിറ്റ് കിട്ടാനില്ല. സ്റ്റേറ്റ് ഗവര്‍ണര്‍മാരുമായി നടത്തിയ വിഡിയോ സമ്മേളനത്തില്‍ രാജ്യത്ത് കോവിഡ് കിറ്റുകള്‍ക്ക് ക്ഷാമമില്ലെന്നാണ് യു.എസ് പ്രസിഡന്‍റ് അറിയിച്ചത്. ഗവര്‍ണര്‍മാരില്‍ ഭൂരിഭാഗവും ട്രംപിെന്റ അഭിപ്രായത്തോട് വിയോജിച്ചു.
കോവിഡിനെ ചെറുക്കാന്‍ യു.എസ്സജ്ജമാണെന്നും ആശുപത്രികളില്‍ വെന്റിലേറ്ററുകള്പോലുള്ള അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമമില്ലെന്നും നേരത്തേ ട്രംപ് പ്രസ്താവിച്ചിരുന്നു.

No comments