Breaking News

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ഒരിക്കല്‍ പിടിച്ചെടുത്ത് വിട്ടുനല്‍കിയ വാഹനങ്ങളുടെ ഉടമകള്‍ വീണ്ടും നിയമം ലംഘിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കും: മുന്നറിയിപ്പുമായി ലോക്നാഥ് ബെഹ്റ

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ഒരിക്കല്‍ പിടിച്ചെടുത്ത് വിട്ടുനല്‍കിയ വാഹനങ്ങളുടെ ഉടമകള്‍ വീണ്ടും നിയമം ലംഘിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കും. ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാല്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം വാഹനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. ഒരിക്കല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വീണ്ടും പിടിച്ചാല്‍ കേസെടുക്കില്ലെന്ന ധാരണ തെറ്റാണെന്നും ഡിജിപി വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ വ്യാപക പ്രചരണം നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

No comments