Breaking News

പാരസെറ്റാമോള്‍ കഴിച്ച്‌ തെര്‍മല്‍ടെസ്റ്റില്‍ നിന്നും രക്ഷനേടുന്നു; വെളിപ്പെടുത്തലുമായി യാത്രക്കാര്‍

രാജ്യത്ത് വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയ പലരും പാരസെറ്റാമോള്‍ ഗുളിക കഴിച്ച്‌ തെര്‍മല്‍ടെസ്റ്റില്‍ നിന്ന് രക്ഷപെടുന്നു എന്ന് വെളിപ്പെടുത്തല്‍. ഡല്‍ഹി വിമാനത്താവളം കേന്ദ്രീകരിച്ചാണ് നിരവധി പേര്‍ ഇത്തരത്തില്‍ തെര്‍മല്‍ പരിശോധന പൂര്‍ത്തിയാക്കിയതെന്നാണ് കണ്ടെത്തല്‍. പേരു വെളിപ്പെടുത്താത്ത ചിലരാണ് രഹസ്യവിവരം ആരോഗ്യവകുപ്പിന് നല്‍കിയത്.
വിമാനത്തില്‍ കയറുമ്ബോള്‍ പനിയുണ്ടായിരുന്ന പലര്‍ക്കും ഇന്ത്യയില്‍ ഇറങ്ങും മുന്നേ പാരാസെറ്റാമോള്‍ കഴിച്ചതിനാല്‍ പരിശോധനയില്‍ ശരീര ഊഷ്മാവ് താഴ്ന്ന നിലയിലെത്തിയിരുന്നു. പാരീസില്‍ നിന്നും ന്യൂഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ് തനിക്ക് പനിയുണ്ടായിരുന്നുവെന്നും പാരസെറ്റാമോള്‍ കഴിച്ചതിനാല്‍ തെര്‍മല്‍ ടെസ്റ്റില്‍ പനിയുള്ളതായി കണ്ടെത്തിയില്ലെന്നും വെളിപ്പെടുത്തിയത്.

No comments