Breaking News

വൈറസിനേക്കാള്‍ വിഷമുള്ളവര്‍ സമൂഹത്തിലുണ്ടെന്ന് എം.എല്‍.എ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കായംകുളം എം.എല്‍.എയും ഡി.വൈ.എഫ്.ഐയും തമ്മില്‍ പോര്‌

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെച്ചൊല്ലി കായംകുളം എം.എല്‍.എയും ഡി.വൈ.എഫ്.ഐയും തമ്മില്‍ പോര്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാതെ യു പ്രതിഭ, എം.എല്‍.എ ഓഫീസ് പൂട്ടി വീട്ടിലിരിക്കുകയാണെന്ന് ഡി.വൈ.എഫ്‌ഐ നേതാക്കാള്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വീട്ടിലിരുന്നാണ് ജോലിയെന്നും വൈറസിനേക്കാള്‍ വിഷമുള്ള മനുഷ്യവൈറസുകള്‍ സമൂഹത്തിലുണ്ടെന്നുമായിരുന്നു പ്രതിഭയുടെ പ്രതികരണം. അതേസമയം പരസ്യ വിമര്‍ശനം നടത്തിയ നേതാക്കളോട് വിശദീകരണം ചോദിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

No comments