ലോക്ക്ഡൗണ്‍ കഴിഞ്ഞാലും കേരളത്തിലെ എട്ടു ജില്ലകളില്‍ നിയന്ത്രണം തുടരും? ; ഹോട്ട്‌സ്‌പോട്ടുകള്‍ അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കം ശക്തമാക്കി. കോവിഡ് ബാധിതര്‍ ഏറെയുള്ള രാജ്യത്തെ ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഇതില്‍ കേരളത്തിലെ എട്ടു ജില്ലകളും ഉള്‍പ്പെടുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേരളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. കേരളത്തില്‍ ഏഴ് ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം എട്ടായത്.

No comments