Breaking News

രാജ്യത്ത് 12 മണിക്കൂറിനുള്ളില്‍ 26 മരണം, 109 ആയി, മുംബൈ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോ​ഗം

ലോകത്ത് മഹാമാരിയായി കൊറോണ പടരുമ്ബോള്‍ ഇന്ത്യയിലും രോ​ഗം വ്യാപിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 26 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 109 ആയി. ഇതുവരെ 4067 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇതേ സമയം മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൂട്ടത്തോടെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 26 നഴ്സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം.

No comments