Breaking News

ആശ്വാസം...; പത്തനംതിട്ടയില്‍ 90 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, കോഴിക്കോട്ട് തബ്‌ലീഗില്‍ പങ്കെടുത്ത അഞ്ചുപേരില്‍ രോഗമില്ല

രണ്ടാം ഘട്ടത്തില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ നിന്ന് വീണ്ടും ഒരു ആശ്വാസ വാര്‍ത്ത. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 90 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതില്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേരുടെ ഫലങ്ങളും ഉള്‍പ്പെടുന്നു.
ഇനി പത്തനംതിട്ടയില്‍ നിന്ന് 95 ഫലങ്ങള്‍ കൂടി പുറത്തുവരാനുണ്ട്. ഇന്നലെ ജില്ലയില്‍ 75 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. ഇതില്‍ നിസാമുദ്ദീനില്‍ നിന്ന് എത്തിയവരുടെ ഫലങ്ങളും ഉള്‍പ്പെടുന്നു. പത്തനംതിട്ടയ്ക്ക്് പുറമേ കോഴിക്കോട്ട് നിന്നും ആശ്വാസ വാര്‍ത്തയാണ് എത്തുന്നത്.

No comments