ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം നാലായി
മുബൈയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ ധാരാവിയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മഹാരാഷ്ട്രയിലെ വര്‍ധിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുയര്‍ത്തുന്നു. 24 മണിക്കൂറിനിടെ 200 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1574 ആയി. 110 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
മുംബൈയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്. നഗരത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ എപിഎംസി മാര്‍ക്കറ്റിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ച് പൂട്ടി.

No comments