ലോക്ക് ഡൗണ്‍ വ്യവസ്ഥകളില്‍ ഉപാധികളോടെ ഇളവ്
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് നല്‍കി ചുവടെപ്പറയുന്ന വിഭാഗങ്ങള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
എയര്‍കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ എല്ലാ ഞായറാഴ്ചയും രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പരമാവധി മൂന്ന് ജീവനക്കാരെ നിയോഗിച്ചു തുറന്ന് പ്രവര്‍ത്തിക്കാം.
വയോജനങ്ങള്‍ക്ക് കണ്ണട തകരാറുകള്‍ പരിഹരിക്കുന്നതിനും പുതിയവ വാങ്ങുന്നതിനും കണ്ണടകള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പരമാവധി രണ്ട് ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.കളിമണ്‍ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ഒരു വര്‍ഷത്തേക്കുള്ള മണ്ണ് സംഭരിക്കുന്ന കാലമായതിനാല്‍ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് ഈ പ്രവൃത്തിയിലേര്‍പ്പെടാം.

No comments