കൊവിഡ് 19; എട്ടുകോടി നല്‍കി ഒലാ
ദേശീയ തലത്തില്‍ കൊവിഡ് -19 ദുരിതാശ്വാസ നടപടികളെ പിന്തുണയ്ക്കുന്നതിനായി സഹായ വാഗ്‍ദാനവുമായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലാ കാബ്‍സ്. പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് (PM CARES) ഫണ്ടിലേക്ക് അഞ്ച് കോടി രൂപയാണ് കമ്ബനി വാഗ്ദാനം ചെയ്‍തത്. അതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിനായി 3 കോടി രൂപയും കമ്ബനി നല്‍കിയിട്ടുണ്ട്.
ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ മുതല്‍ അവശ്യ വിതരണ ദാതാക്കള്‍ വരെ, നിയമപാലകര്‍, വിവിധ മുന്‍ നിര സിവില്‍ സര്‍വീസ് തൊഴിലാളികള്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ കഴിവിനപ്പുറമുള്ള സേവനങ്ങളേയും രാജ്യത്തെ ജനങ്ങളെ സഹായിക്കാനുള്ള അവരുടെ മനോഭാവത്തേയും തങ്ങള്‍ ആദരിക്കുന്നു എന്ന് ഓല ഗ്രൂപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

No comments