രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടും; കേന്ദ്രം പുതിയ ഉത്തരവിറക്കും
രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചിയലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കും.
ലോക്ക് ഡൗണ്‍ നീളുമെങ്കിലും ചില മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇളവുകള്‍ ഏതെല്ലാം മേഖലകള്‍ക്ക് നല്‍കണമെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഏപ്രില്‍ 14ന് അവസാനിക്കുകയാണ്. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു
ലോകാരോഗ്യസംഘടനയും ലോക്ക് ഡൗണ്‍ അവസാനിപ്പിക്കരുതെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചിരു.

No comments