ലോക്ക് ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ ഡിജിപിയുടെ ഉത്തരവ്
ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് പോലീസ് പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടുനല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.
പോലീസ് ആവശ്യപ്പെടുമ്ബോള്‍ പിന്നീട് വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വാഹനം വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലാകും ഇവ വിട്ടുകൊടുക്കേണ്ടത്
അതേസമയം വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വ. ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കും. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും വാഹനങ്ങള്‍ വിട്ടുനല്‍കുക.

No comments