Breaking News

കോവിഡ്​: വിദ്വേഷ പരാമര്‍ശത്തിനെതിരായ നിലപാടില്‍ യെദിയൂരപ്പയെ പിന്തുണച്ച്‌​ കുമാരസ്വാമി

കോവിഡ്​ പ്രതിസന്ധിക്കിടെ സംസ്ഥാനത്ത്​ ഉയരുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ കൈക്കൊണ്ട നിലപാടിനെ പ്രകീര്‍ത്തിച്ച്‌​ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ്​ നേതാവുമായ എച്ച്‌​.ഡി കു​മാരസ്വാമി.
കര്‍ണാടകയിലെ ടെലിവിഷന്‍ ചാനലായ ടി.വി.9ന്​ നല്‍കിയ അഭിമുഖത്തില്‍ നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനവുമായി ബന്ധപ്പെട്ട്​ കോവിഡ്​ വിഷയത്തില്‍​ മുസ്​ലിം സമുദായത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെ യെദിയൂരപ്പ തള്ളിപ്പറഞ്ഞിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുസ്​ലിം സമുദായം പിന്തുണ നല്‍കുന്നുണ്ടെന്നും ആരും അവര്‍ക്കെതിരായി സംസാരിക്കരുതെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്​.

No comments