യുപി അതിര്‍ത്തിയില്‍ 1000 കോണ്‍ഗ്രസ് ബസ്; തൊഴിലാളികളെ തയാറാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ട് പ്രിയങ്ക
കുടിയേറ്റ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് തയാറാക്കിയ 1000 ബസുകള്‍ സംബന്ധിച്ച തര്‍ക്കം തീരുന്നു. ബസുകള്‍ ഇന്ന് വൈകുന്നേരം അഞ്ചോടെ ഗാസിയാബാദ്, നോയിഡ അതിര്‍ത്തികളില്‍ എത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു.
ബസില്‍ യാത്ര ചെയ്യേണ്ട തൊഴിലാളികളുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കാന്‍ നിര്‍ദേശിച്ച് പ്രിയങ്ക യുപി ആഭ്യന്തരസെക്രട്ടറിക്ക് കത്ത് അയച്ചു. നോയിഡയിലേക്ക് 500 ബസുകളും ഗാസിയാബാദിലേക്ക് 500 ബസുകളും ഇന്ന് ഉച്ചക്ക് 12 ന് എത്തിക്കണമെന്ന് പ്രിയങ്കയോട് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

No comments