മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത് 1140 പൊലീസുകാര്‍ക്ക്
സംസ്ഥാനത്ത് ഇതുവരെ 1140 പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര പൊലീസ്. നിലവില്‍ 862 പൊലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 268 പേര്‍ക്ക് രോഗം ഭേദമായതായും 10 പേര്‍ മരിച്ചതായും അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച 1576 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 29,100 ആയി. 1068 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 49 മരണം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 3.7 ശതമാനമാണ് മഹാരാഷ്ട്രയിലെ മരണനിരക്ക്. രാജ്യത്ത് ഇത് 3.23 ശതമാനമാണ്.
സംസ്ഥാനത്തെ 60 ശതമാനം രോഗികളും മഹാനഗരമായ മുംബൈയിലാണ്.

No comments