കൊറോണ: നാലാം ഘട്ട ലോക്ക്ഡൌണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന്?
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിന്‍റെ നാലാം ഘട്ട മാര നിര്‍ദേശങ്ങള്‍ ശനിയാഴ്ച പുറപ്പെടുവിക്കുമെന്ന് റിപ്പോര്‍ട്ട്.
മൂന്നാം ഘട്ട ലോക്ക്ഡൌണ്‍ മെയ് 17നു അവസാനിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട്. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച സംസ്ഥാനങ്ങളുടെ ശുപാര്‍ശ ചര്‍ച്ച ചെയ്തിരുന്നു.
കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൌണ്‍ ഉടന്‍ പിന്‍വലിച്ചേക്കില്ല എന്നാണ് സൂചന.
എന്നാല്‍, ഘട്ടംഘട്ടമായി ലോക്ക്ഡൌണ്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. നാലാം ഘട്ട ലോക്ക്ഡൌണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

No comments