Breaking News

കൊവിഡ്: ചൈനയെയും പെറുവിനെയും മറികടന്ന് ഇന്ത്യ

മൊത്തം കൊവിഡ്ബാധിതരുടെ എണ്ണത്തില്‍ ചൈനയെയും പെറുവിനെയും മറികടന്ന് ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്നു രാവിലത്തെ കണക്കനുസരിച്ച്‌ രാജ്യത്ത് 85,940 രോഗബാധിതരാണുള്ളത്. കൊവിഡ് വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ അവരുടെ ഔദ്യോഗിക കണക്കനുസരിച്ച്‌ 82,941 പേര്‍ക്കാണു രോഗബാധയുണ്ടായത്. പെറുവില്‍ 84,495 പേര്‍ രോഗബാധിതരായിട്ടുണ്ട്.
1,16,635 പേര്‍ക്കു രോഗം ബാധിച്ച ഇറാനാണ് ഇപ്പോള്‍ ഇന്ത്യയ്ക്കു തൊട്ടുമുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്തു പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. അമെരിക്ക, സ്പെയ്ന്‍, റഷ്യ, യുകെ, ഇറ്റലി, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയിലേതിനെക്കാള്‍ കൂടുതല്‍ പേര്‍ക്കു രോഗബാധയുള്ളത്.

No comments