Breaking News

ബംഗളൂരുവില്‍ നിന്നെത്തി സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് മുങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്, ഒരാള്‍ റിമാന്‍ഡില്‍

ബംഗളൂരുവിലെ റെഡ്സോണില്‍ നിന്ന് പുനലൂര്‍ നഗരസഭയിലെ വിളക്കുവെട്ടത്തെത്തി പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാതെ മടങ്ങാന്‍ ശ്രമിച്ച മകന്‍ സുനില്‍ ഉള്‍പ്പെയുള്ള 6 പേര്‍ക്കെതിരെ പുനലൂര്‍ പൊലീസ് കേസെടുത്തു. ഇവര്‍ രഹസ്യമായി മടങ്ങുന്ന വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെന്നാരോപിച്ച്‌ അയല്‍വാസിയായ റിനുവിനെ (30) മര്‍ദ്ദിച്ച സുനിലിന്റെ സഹോദരിയുടെ മകന്‍ സുമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിളക്കുവെട്ടത്തെത്തിയ ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരോട് മോശമായി പെരുമാറിയ സുനിലിന്റെ സഹോദരന്‍ അയ്യപ്പനെതിരെയും പൊലീസ് കേസെടുത്തെന്ന് പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ് അറിയിച്ചു.

No comments