നാട്ടിലേക്ക് മടങ്ങവെ വഴിയരികില്‍ യുവതിക്ക് സുഖപ്രസവം; പ്രസവശേഷം നടന്നത് 150 കിലോമീറ്റര്‍
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഭര്‍ത്താവിനൊപ്പം മധ്യപ്രദേശിലെ സത്‌നയിലേക്ക് നടന്നുപോയ യുവതി വഴിയരികില്‍ ്രപസവിച്ചു. കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ഇവരും യാത്ര ആരംഭിച്ചത്. എന്നാല്‍, ഇന്നലെ വഴിയില്‍ വച്ച് യുവതിക്ക് വേദന ആരംഭിക്കുകയും വഴിയരികില്‍ പ്രസവിക്കുകയുമായിരുന്നു.
കൈക്കുഞ്ഞുമായി ഇവര്‍ പിന്നീട് നടന്നതാകട്ടെ 150 കിലോമീറ്ററും. പ്രസവശേഷം രണ്ട് മണിക്കൂര്‍ യുവതി വഴിയരികില്‍ വിശ്രമിച്ചു. തുടര്‍ന്ന് വീണ്ടും നടന്നു. എന്നാല്‍, ഇവര്‍ പിന്നീട് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നതായി സത്‌നയിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

No comments