കോവിഡ് പരത്തുമെന്ന് ആരോപണം; നഴ്സിന്റെ വീടിന് ജനക്കൂട്ടം കല്ലെറിഞ്ഞു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ആരോഗ്യപ്രവര്‍ത്തകയുടെ വീടിനു നേരെ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം.
ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതിയില്‍ നിന്നും മറ്റാളുകളിലേക്കു രോഗം പടരുമെന്ന് കരുതിയാണ് പ്രദേശവാസികളായ ഒരുകൂട്ടമാളുകള്‍ ഇവരുടെ വീടിനു നേര്‍ക്ക് കല്ലെറിഞ്ഞത്.
ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും ഒരുകൂട്ടമാളുകള്‍ അപമാനിച്ചിരുന്നു. ഔറംഗാബാദില്‍ കുറച്ചാളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തനിക്കും കുടുംബത്തിനു കുടുംബത്തിനു നേര്‍ക്കും ആക്രമണമുണ്ടായതെന്ന് യുവതി വെളിപ്പെടുത്തി.

No comments