സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ആരും നെഗറ്റീവ് ആയിട്ടില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ 2, കോഴിക്കോട് 2, കൊല്ലം 1, പാലക്കാട് 1, കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. പോസിറ്റീവ് ആയവരില്‍ 7 പേര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 4 പേര്‍ക്കും മുബൈയില്‍ നിന്നെത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെയാണ് 3 പേര്‍ക്ക് രോഗബാധ ഉണ്ടായത്. ഇതുവരെ 576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80 പേര്‍ ചികിത്സയിലാണ്.
48825 പേരാണ് നിരീകഷണത്തിലുള്ളത്. 48287 പേര്‍ വീടുകളിലും 538 ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

No comments