Breaking News

'കൊവിഡ് ബാധിതരുടെ എണ്ണം കുറച്ചു കാട്ടി കൈയ്യടി നേടാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്' ആരോപണവുമായി യു.ഡി.എഫ് കണ്‍വീനര്‍

മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ കൊണ്ടു വരുന്നതിലും അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിലും സംസ്ഥാന സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി. തിരികെ വരുന്ന മലയാളികള്‍ക്കായി സംസ്ഥാനത്തെ ആറ് അതിര്‍ത്തികളിലും പ്രത്യേകിച്ച്‌ വാളയാറില്‍ യാതൊരു സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല.രോഗബാധിതരുടെ എണ്ണം കുറച്ചു കാട്ടി കൈയ്യടി നേടാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മറ്റു സംസ്ഥാനങ്ങളിലെ പോലെ വ്യാപകമായി കൊവിഡ് ടെസ്റ്റുകള്‍ക്ക് വേണ്ട സൗകര്യമൊരുക്കാത്തതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചുവരാന്‍ കെ.എസ്.ആര്‍.ടി.സി ബസ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ തിരക്ക് ഒഴിവാക്കാമായിരുന്നു.

No comments