സര്‍വീസ് നടത്താന്‍ ഒരുങ്ങി കൊച്ചി മെട്രോ, ശരാശരി 175 യാത്രക്കാര്‍ മാത്രം, സര്‍വീസ് കര്‍ശന നിയന്ത്രണങ്ങളോടെ
ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ സര്‍വീസ് നടത്താനുള്ള തയ്യാറെടുപ്പുകളില്‍ കൊച്ചി മെട്രോ. ടിക്കറ്റിംഗിന് കോണ്‍ടാക്‌ട് ലെസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിംഗ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ശരാശരി 175 യാത്രക്കാരെ കയറ്റിയാകും യാത്ര. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഘട്ടത്തിലും തീവണ്ടികള്‍ ഓടാന്‍ തുടുങ്ങിയ സാഹചര്യത്തിലാണ് കൊച്ചി മെട്രോയും സര്‍വ്വീസിന് തയ്യാറെടുക്കുന്നത്. ഇതിനായി കൃത്യമായ മുന്‍കരുതലുകളും ക്രമീകരണവും സജ്ജമാക്കുകയാണ് മെട്രോ.
ഇടപ്പള്ളി,കലൂര്‍ സ്റ്റേഡിയം തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിംഗ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക.

No comments