Breaking News

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, രോഗവ്യാപനം പുതിയ ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറത്ത് മൂന്ന് പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒരോ ആളുകള്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് രോഗികളില്‍ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുള്ള കുട്ടിക്കാണ്.

No comments