Breaking News

ഇവിടെ എല്ലാം റെഡി, ട്രെയിന്‍ മാര്‍ഗമെത്തുന്നവരില്‍ പാസില്ലെങ്കില്‍ നേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കും

ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ അടുത്ത ദിവസം എത്തിച്ചേരുമെന്നിരിക്കെ ട്രെയിന്‍ മാര്‍ഗമെത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആരോഗ്യ പരിശോധന കര്‍ശനമായി നടത്താനായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റും. യാത്രക്കാരുടെ കൈവശം ഓണ്‍ലൈന്‍ പാസുണ്ടാകണം. പാസില്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

No comments