Breaking News

''പ്ലാന്‍ 22'' യുമായി കമല്‍നാഥ്..!! ഈ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്..? ഞെട്ടി വിറച്ച്‌ ബിജെപി നേതൃത്വം..!!

മധ്യപ്രദേശില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ബിജെപിയും കോണ്‍ഗ്രസും.
എന്നാല്‍ കൊവിഡിനൊപ്പം തന്നെ ഉപതിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകളും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പ് ബിജെപിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച്‌ അഭിമാന പോരാട്ടമാണ്. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായില്ലേങ്കില്‍ ബിജെപി അധികാരത്തില്‍ നിന്നും വീണ്ടും പുറത്താകും.
ശക്തമായ മുന്നൊരുക്കങ്ങളാണ് ഇതിനായി ഇരുപാര്‍ട്ടികളും നടത്തുന്നത്. അതേസമയം കമല്‍നാഥിന്റെ വെളിപ്പെടുത്തലാണ് ബിജെപി ക്യാമ്ബിനെ ആശങ്കപ്പെടുത്തുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തെ എംഎല്‍എമാരുടെ രാജിയോടെയാണ് സംസ്ഥാനത്തെ 22 മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.
തിര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലേങ്കിലും ലോക്ക് ഡൗണിന് തൊട്ട് പിന്നാലെ തന്നെ തീയതി പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
22 മണ്ഡലങ്ങള്‍ക്കൊപ്പം തന്നെ സിറ്റിങ്ങ് എംഎല്‍എമാരുടെ മരണത്തോടെ ഒഴിവ് രണ്ട് സീറ്റുകളിലും രാജിവെച്ച എംഎല്‍എയുടെ ഒരു സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

അതിനിടെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ ചില വെളിപ്പെടുത്തലുകളാണ് ബിജെപി ക്യാമ്ബിന്റെ ഉറക്കം കെടുത്തിയിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ 22 സീറ്റിലും വിജയിക്കുമെന്നാണ് കഴിഞ്ഞ ദിവസം കമല്‍നാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ നിലംപതിക്കുമെന്നും കമല്‍നാഥ് അവകാശപ്പെട്ടു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിലെ മുന്‍ എംഎല്‍എമാര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.
നേരത്തേ തന്നെ ഉപതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കമല്‍നാഥ് അവകാശപ്പെട്ടിരുന്നു. ഇത്തരം അവകാശവാദങ്ങളാണ് ബിജെപി ക്യാമ്ബിന്റെ ഉറക്കം നഷ്ടപ്പെടാന്‍ കാരണമായിരിക്കുന്നത്.

സിന്ധ്യ പക്ഷത്തിന്റെ വരവോടെ ബിജെപിയില്‍ അതൃപ്തി പുകയുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അഞ്ച് പേരെ മാത്രം ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത് ഈ അതൃപ്തിയുടെ ബാക്കിപത്രമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആദ്യ മന്ത്രിസഭയില്‍ സിന്ധ്യ പക്ഷത്ത് നിന്ന് രണ്ട് നേതാക്കളെയാണ് ഉള്‍പ്പെടുത്തിയത്.

മുതിര്‍ന്ന ബിജെപി നേതാവും ആരോഗ്യമന്ത്രിയുമായ നരോത്തം മിശ്ര ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 22 മണ്ഡലങ്ങളിലും തങ്ങള്‍ക്ക് തന്നെ മത്സരിക്കണമെന്നാണ് കൂറുമാറിയെത്തിവര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളയാര്‍-ചമ്ബല്‍ മേഖലയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നില്‍ രണ്ട് മണ്ഡലങ്ങളും.
15 മണ്ഡലങ്ങളിലാണ് ഇവിടെയുള്ളത്. ഇതിനോടകം തന്നെ സിന്ധ്യ പക്ഷത്തുള്ള നേതാക്കള്‍ ഇവിടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും നടത്തി തുടങ്ങിയിട്ടുണ്ട്.

അതേസമയം സിന്ധ്യ പക്ഷത്തിന്റെ നീക്കത്തില്‍ കടുത്ത അതൃപ്തിയാണ് ബിജെപി ക്യാമ്ബില്‍ പുകയുന്നത്.
കൂറുമാറിയെത്തിവര്‍ക്ക് സീറ്റ് നല്‍കിയാല്‍ അംഗീകരിക്കില്ലെന്ന് ബിജെപി നേതാക്കള്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാജിവെയ്ക്കുമെന്ന് ഉള്‍പ്പെടെയുള്ള ഭീഷണികളാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ കൈലാസ് ജോഷിയുടെ മകന്‍ ദീപക് ജോഷി നേതൃത്വത്തിനെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
തന്നെ പരിഗണിച്ചില്ലേങ്കില്‍ മറ്റ് സാധ്യതകള്‍ തേടുമെന്നായിരുന്നു ദീപക് ജോഷി പറഞ്ഞത്.

മുന്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ദീപക് ജോഷി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മനോജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു.
23,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചൗധരിയുടെ വിജയം. നിലവില്‍ സിന്ധ്യയ്ക്കൊപ്പം ചൗധരിയും ബിജെപിയിലെത്തി. അതുകൊണ്ട് തന്നെ ഹട്പി പാലയയില്‍ മത്സരിക്കണമെന്നാണ് മനോജ് ചൗധരിയുടെ ആവശ്യം.

അതേസമയം ഇത് തന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുമെന്നാണ് ദീപക് ജോഷിയുടെ ഭയം. ദീപക് ജോഷി മാത്രമല്ല പല മുതിര്‍ന്ന ബിജെപി നേതാക്കളും ഇതേ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.
2018 ല്‍ ഗ്വാളിയാര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രദ്യുമാന്‍ സിംഗ് തോമാറിനോട് പരാജയപ്പെട്ട ജയ്ഭാന്‍ സിംഗ് പൊവായിയും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സിന്ധ്യയോട് മാത്രമല്ല അദ്ദേഹത്തിന്റെ പിനാതവ് മാധവറാവു സിന്ധ്യയേയും മുഴുവന്‍ ഗ്വാളിയാര്‍ കുടുംബത്തേയും ശത്രുവായി പ്രഖ്യാപിച്ച നേതാവാണ് പൊവായിയ.
അതുകൊണ്ട് തന്നെ പ്രദ്യുമാനെ മത്സരിപ്പിക്കാന്‍ ബിജെപി തിരുമാനിച്ചാല്‍ പൊവായിയ കോണ്‍ഗ്രസിലേക്ക് ചേക്കേറിയേക്കുമെന്നുവരെ കണക്കാക്കുന്നുണ്ട്.

ഇത്തരം ഭീഷണികള്‍ സജീവമായതോടെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന ബിജെപി.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കിരിക്കുന്ന 22 മണ്ഡലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബിജെപി നേതാക്കളെ ചുമതലപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഡി ശര്‍മ്മ നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.

അതേസമയം ബിജെപിയിലെ പടല പിണക്കങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
നിരവധി അതൃപ്തരെ ഇതിനോടകം തന്നെ കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചിലര്‍ കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.

No comments