കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ലോണുകള്‍ നല്‍കിയിട്ട് കാര്യമില്ല, പണം അവരുടെ കയ്യില്‍ നേരിട്ടെത്തണം; സാമ്ബത്തിക പാക്കേജ് അപര്യാപ്തമെന്ന് രാഹുല്‍ ഗാന്ധി
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജ് നിലവില്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. 'രാഷ്ട്രീയത്തിന് അതീതമായാണ് തന്റെ പ്രതികരണം. രാജ്യത്തെ കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ലോണുകള്‍ നല്‍കുന്നതുകൊണ്ട് കാര്യമില്ല. പണം അവരുടെ കയ്യില്‍ നേരിട്ടെത്തണം. അവര്‍ക്ക് പണം നല്‍കൂ.' രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണം ജനങ്ങളില്‍ നേരിട്ട് എത്തിക്കുകയാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും അക്കൗണ്ടില്‍ പണമിട്ട് കൊടുക്കണം. ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണമെത്തിയാലേ അവര്‍ അധികാരികള്‍ പറയുന്നത് കേള്‍ക്കുകയുള്ളൂ.

No comments