Breaking News

ആശങ്ക കൂട്ടി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്, സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാം

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്ന് വിദഗ്ദ്ധര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് വിദഗ്ദ്ധര്‍ രംഗത്തെത്തി. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെപ്പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.മഴ തുടങ്ങിയതോടെ അന്തരീക്ഷ ഉഷ്മാവ് കാര്യമായി കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാനിടയുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു.
ചെന്നെയില്‍ നിത്തെത്തിയ ഒരു രോഗിയില്‍ നിന്നാണ് വയനാട്ടില്‍ 15 പേരിലേക്കാണ് കൊവിഡ് പകര്‍ന്നത്. കാസര്‍കോട്ട് മുംബയില്‍ നിന്നെത്തിയ ആളില്‍ നിന്ന് അഞ്ചുപേരിലേയ്ക്കും പകര്‍ന്നു.

No comments