കാത്തിരുന്ന് മടുത്തു, ഭക്ഷണം പോലും ഇല്ല ! അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉണര്‍ന്നു, ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
തമിഴ്നാട്ടില്‍ വിവിധ മേഖലയില്‍ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ വഴിയില്ലാതെ പ്രക്ഷോഭം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഓരാഴ്ചയ്ക്കുള്ളില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്ത് രണ്ടര ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പകുതി ആളുകളെ പോലും സര്‍ക്കാറിന് നാട്ടിലെത്തിക്കാനായിട്ടില്ല.
ഭക്ഷണത്തിന്റെയും താമസ സൗകര്യത്തിന്റെയും അഭാവം മൂലം നിരവധി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം തെരുവില്‍ പ്രതിഷേധിച്ചിരുന്നു. പലരും ചെക്ക് പോസ്റ്റുകള്‍ കടക്കാതെ ഇടവഴിയിലൂടെ കാല്‍നടയായി നാട്ടിലേക്ക് പലായനം ചെയ്യുകയാണ്.

No comments