Breaking News

അന്യനാടുകളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ ലംഘിക്കരുത്, എറണാകുളത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെുത്തി

കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുന്നതോടെ എറണാകുളം ജില്ലയില്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുവരെ നിരീക്ഷിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തി ജില്ലാ ഭരണകൂടം. വരുന്നവരെല്ലാം വീടുകളില്‍ ഉള്‍പ്പെടെ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വാര്‍ഡ് തലത്തിലെ നിരീക്ഷണം കര്‍ശനമാക്കി.

അദ്ധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുണ്ട്. നിരീക്ഷണ കാലാവധി കഴിയുന്നതുവരെ ഇവരെ വാര്‍ഡുതല സംഘം നിരീക്ഷിക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ ഓരോ വാര്‍ഡിലും ഒന്നിലധികം നിരീക്ഷണ സംഘത്തെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments