Breaking News

വിമര്‍ശനങ്ങള്‍ക്ക്​ മറുപടി; ജനങ്ങളുടെ അക്കൗണ്ടുകളില്‍ പണമെത്തിച്ചെന്ന്​ ധനമന്ത്രി

ജനങ്ങളുടെ കൈകളിലേക്ക്​ പണമെത്തിക്കുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക്​ മറുപടിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാമ്ബത്തിക പാക്കേജ്​ പ്രഖ്യാപനത്തിനായി അഞ്ചാമത്തെ വാര്‍ത്താ സമ്മേളനത്തിലാണ്​ ധനമന്ത്രിയുടെ പ്രസ്​താവന. 20 കോടി സ്​ത്രീകള്‍ക്ക്​ ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ പണം നല്‍കി. 6.81 കോടി എല്‍.പി.ജി സിലണ്ടറുകള്‍ സൗജന്യമായി വിതരണം ചെയ്​തുവെന്നും ധനമന്ത്രി പറഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവിന്‍െറ 85 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിച്ചുവെന്നും അവര്‍ അവകാ​ശപ്പെട്ടു.
8.19 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്​ പണമെത്തിക്കാന്‍ സാധിച്ചു. ജനങ്ങള്‍ക്ക്​ ലോക്​ഡൗണ്‍ കാലത്ത്​ ധാന്യമെത്തിക്കുന്നതില്‍ എഫ്​.സി.ഐയും സംസ്ഥാനങ്ങളും വലിയ പങ്കുവഹിച്ചുവെന്നും അവര്‍ വ്യക്​തമാക്കി.

No comments