Breaking News

വീടുകളിലിരിക്കുന്ന സ്വര്‍ണം വാങ്ങാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, ശേഖരിക്കുന്നത് സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍, പദ്ധതി ഇങ്ങനെ

കൊവിഡ് സൃഷ്‌ടിച്ച സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി വീടുകളിലിരിക്കുന്ന സ്വര്‍ണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കൂടുതല്‍ കറന്‍സി അച്ചടിക്കാനാണ് ഗാര്‍ഹിക സ്വര്‍ണവും വിദേശ കരുതല്‍ശേഖരവും ഈടായി ഉപയോഗിക്കുക. ഈടിന്മേല്‍ കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകള്‍വഴിയാകും വീടുകളില്‍നിന്ന് സ്വര്‍ണം ശേഖരിക്കുക. 25,000 ടണ്‍ സ്വര്‍ണം രാജ്യത്തെ വീടുകളില്‍ ശേഖരമായുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നത്. നേരത്തെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല.

No comments