കൊവിഡ് പാക്കേജിന്റെ രണ്ടാം ഘട്ടം: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ വാര്‍ത്താസമ്മേളനം വൈകീട്ട് 4ന്
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രത്യേക പാക്കേജിലെ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്ന്. വൈകീട്ട് നാലിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വീണ്ടും മാധ്യമങ്ങളെ കാണും. കടമെടുക്കുന്നതിനൊപ്പം നോട്ട് അച്ചടിയിലൂടെയും വിഭവം കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം. സാമ്ബത്തിക പാക്കേജില്‍ ഇന്ന് കാര്‍ഷിക, വ്യവസായിക മേഖലകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വന്നേക്കും.
നിര്‍മ്മല സീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ച പാക്കേജില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ആകെഅധിക ചെലവ് 25,500 കോടി രൂപ മാത്രമാണ്. മുന്നു ലക്ഷം കോടി രൂപയുടെ വായ്പ ചെറുകിട ഇടത്തരം മേഖലയ്ക്ക് ലഭ്യമാക്കുന്ന് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്നലെ ധനമന്ത്രിയില്‍ നിന്ന് വന്നത്.

No comments