Breaking News

ഇത് അംഗീകരിക്കാനാകില്ല, നൈജീരിയക്കാരനായതുകൊണ്ട് ഞാന്‍ തട്ടിപ്പുകാരനാകില്ല; കേരള പൊലീസിന്റെ ട്രോളിനെതിരെ 'സുഡാനി ഫ്രം നൈജീരിയ' താരം


മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച്‌ പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട്​ കേരള പൊലീസ്​ ഒരു ഫേസ്​ബുക്ക്​ പോസ്റ്റിട്ടിരുന്നു. നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയതായും പണമോ സേവനങ്ങളോ ആവശ്യപ്പെട്ട്​ കൊണ്ടുള്ള ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കാനും കേരളാ പൊലീസ്​

ട്രോള്‍ രൂപത്തില്‍ പോസ്റ്റില്‍ പറയുന്നുണ്ടായിരുന്നു.

സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ്​ ചിത്രത്തിലെ ചില രംഗങ്ങള്‍ ട്രോളായി അവതരിപ്പിച്ചായിരുന്നു പോസ്റ്റ്​. എന്നാല്‍ വൈറലായ പോസ്റ്റിനെതിരെ സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ച സാമുവല്‍ അബിയോള റോബിന്‍സണ്‍ രംഗത്തെത്തി.

No comments