സ്കൂളുകള്‍ തുറക്കില്ല, വിമാനസര്‍വീസില്ല ; ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി , ലോക്ക് ഡൗണ്‍ നീട്ടി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
രാജ്യത്തെ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കണ്ടെയ്മെന്റ് സോണുകളിലൊഴികെ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും സംസ്ഥാനത്തിനകത്തെ ബസ് സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
പുതുക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല.
ആരാധനാലയങ്ങള്‍, റസ്റ്റാറന്റുകള്‍, തയേറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.

No comments