പ്രവാസികളെ കാത്ത് കേരളം, 708 യാത്രക്കാരുമായി ഗള്‍ഫില്‍ നിന്ന് ഇന്ന് നാല് വിമാനങ്ങളെത്തും
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങള്‍ കൂടി എത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് 5.40 ന് നെടുമ്ബാശേരിയിലെത്തും. മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം വൈകിട്ട് 6.35 നാണ് എത്തുന്നത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി 8.45നും, ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി 8.55നുമെത്തും.
നാല് വിമാനങ്ങളിലുമായി 708 യാത്രക്കാരാണ്. ദുബായിലും അബുദാബിയിലും തെര്‍മല്‍ സ്‌കാനിംഗും റാപ്പിഡ് ടെസ്റ്റും നടത്തിയശേഷമാണ് യാത്രാനുമതി നല്‍കുക. മസ്‌കറ്റില്‍ തെര്‍മല്‍ സ്‌കാനിംഗ് മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

No comments