ഗുജറാത്തില്‍ അടച്ചിട്ട റോഡ് തുറക്കാന്‍ ശ്രമം, സംഘര്‍ഷം; 68 പേര്‍ അറസ്റ്റില്‍
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ അടച്ചിട്ട റോഡ് തുറക്കാനുള്ള നാട്ടുകാരുടെ ശ്രമം പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ 68 പേരെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച അര്‍ധരാത്രി രാജ്കോട്ടിലെ ജംഗലേശ്വറിലാണ് സംഭവം. ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് നീക്കം ചെയ്യാനുള്ള പ്രദേശവാസികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു.
സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

No comments