തുണയായി കോണ്‍ഗ്രസ്; ബംഗളൂരുവില്‍ നിന്ന് മലയാളികളുമായി ആദ്യ ബസ് പുറപ്പെട്ടു
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിക്ക് തുടക്കമായി. 25 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്ന് ഇന്ന് രാത്രി എട്ട് മണിക്കാണ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ആദ്യ ബസ് യാത്ര തിരിച്ചിരിക്കുന്നത്.
ബംഗളൂരു ഗാന്ധി ഗാന്ധി ഭവനിലെ കെപിസിസി ആസ്ഥാനത്ത് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. കെപിസിസിയുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്.
സാമൂഹിക അകലം പാലിച്ചാണ് ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്.

No comments