Breaking News

ദോഹ-തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചു, നല്‍കിയ ഇളവുകള്‍ പിന്‍വലിക്കും: തീരുമാനം ഇന്ത്യ തെറ്റിദ്ധരിപ്പിച്ചത് മൂലമെന്ന് ഖത്തര്‍

 'വന്ദേ ഭാരത്' യാത്രയ്ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച ഖത്തര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ച തിരുവനന്തപുരം-ദോഹ വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. നാളെ, ഇന്ത്യന്‍ സമയം ഏഴ് മണിക്ക് വിമാനം ഖത്തറില്‍ നിന്നും പുറപ്പെടുമെന്നാണ് വിവരം. അര്‍ദ്ധരാത്രി 12 മണിക്ക് വിമാനം തിരുവനന്തപുരത്ത് എത്തും.

എന്നാല്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗ് ചാര്‍ജ്, ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്. കൗണ്ടര്‍ ചാര്‍ജ് എന്നിവയില്‍ നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിക്കാന്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. തങ്ങളുടെ പൗരന്മാര്‍ക്ക് വേണ്ടി സൗജന്യ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് ഇന്ത്യ ഖത്തറിനെ അനുവദിച്ചതിനെ തുടര്‍ന്നാണ് ഇളവുകള്‍ അനുവദിച്ചിരുന്നത്.

No comments