ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധി എ സമ്ബത്തിനെ വിളിച്ചുണര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സമരം
ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധി എ സമ്ബത്തിനെ വിളിച്ചുണര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ വ്യത്യസ്ത സമരം. കോടികള്‍ മുടക്കി സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ച എ സമ്ബത്ത് അന്യസംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കാതെ തിരുവനന്തപുരത്തെ വീട്ടില്‍ കഴിയുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്.
കൊവിഡ് ബാധയെ തുടര്‍ന്ന് ലക്ഷക്കണക്കിന് മലയാളികളാണ് അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടിട്ടും അവരെ തിരികെ കൊണ്ട് വരാന്‍ സംസ്ഥാന സര്‍ക്കാരിനോ, സര്‍ക്കാര്‍ പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ച സമ്ബത്തിനോ കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

No comments