കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിക്ക് കൊവിഡ്; ഏഴുമാസം പ്രായമുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു
കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് രോഗം പകര്‍ന്നത്. പാലക്കാട് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതുതായി 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
കഴിഞ്ഞ ദിവസം 24 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 216 ആയി.
കണ്ണൂര്‍ 12, കാസര്‍കോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂര്‍ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

No comments