Breaking News

കൊറോണ വാക്‌സിന്‍ ;മനുഷ്യരില്‍ നടത്തിയ ആദ്യ പരീക്ഷണം വിജയകരം

മനുഷ്യരില്‍ നടത്തിയ പ്രഥമ പരീക്ഷണത്തില്‍ കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്നു റിപ്പോര്‍ട്ട്. ആഡ്5-എന്‍കോവ് വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവര്‍ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായും പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദി ലാന്‍സെറ്റി'ലെ ലേഖനത്തിലുണ്ട്.

ചൈനയിലെ ജിയാങ്‌സു പ്രോവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പ്രഫസര്‍ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിലെ 18- 60 പ്രായമുള്ള 108 പേര്‍ക്കാണു വാക്‌സിന്‍ നല്‍കിയത്. ഇവരില്‍ സാര്‍സ് കോവ്-2 വൈറസിനെതിരായ ആന്റിബോഡി സൃഷ്ടിക്കപ്പെട്ടു.

വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോ എന്നതില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും പഠനത്തിലുണ്ട്.

No comments