ലഡാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ 30ഓളം ഇന്ത്യന്‍ സൈനികര്‍ ഗുരുതരാവസ്ഥയിലെന്ന് സൂചന
ലഡാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ 30ഓളം ഇന്ത്യന്‍ സൈനികര്‍ ഗുരുതരാവസ്ഥയിലെന്ന് സൂചന. എന്നാല്‍, നാലുപേര്‍ മാത്രമാണെന്നാണ് കരസേനയുടെ ഔദ്യോഗിക ഭാഷ്യം.
തിങ്കളാഴ‌്‌ച വൈകുന്നേരം മുതല്‍ അര്‍ദ്ധരാത്രി വരെ നീണ്ട സംഘര്‍ഷത്തിനിടെ തണുത്തുറഞ്ഞ വെള്ളമൊഴുകുന്ന നദിയിലും മലനിരകള്‍ക്കിടയിലെ അഗാധ ഗര്‍ത്തങ്ങളിലും ഇരു പക്ഷത്തെയും സൈനികര്‍ വഴുതി വീണിരുന്നു. അടിപിടിയില്‍ സാരമായ മുറിവും പറ്റിയിരുന്നു ഇവര്‍ക്ക്.
മൃതദേഹങ്ങള്‍ എവിടെ നിന്ന് കണ്ടെടുത്തു തുടങ്ങിയ കാര്യങ്ങള്‍ രഹസ്യമായി വച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ചിലര്‍ മരിച്ചതെന്നും അറിയുന്നു. ഭൗതിക ശരീരം ലേയിലെ ബേസ് ക്യാമ്ബിലെത്തിച്ച ശേഷം നേരിട്ട് സ്വദേശങ്ങളിലേക്ക് അയയ്‌ക്കുകയാണ്.

No comments