Breaking News

എന്‍.ഡി.എ സര്‍ക്കാറിന് അടിപതറിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്

മണിപ്പൂരില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന് അടിപതറിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ഉടന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പാര്‍ട്ടി നേതാവും വാക്താവുമായ നിങ്കോമ്ബം ബൂപേന്ദ മൈതേ അറിയിച്ചു.

മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേരുകയും ആറ് എം.എല്‍.എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയതതോടെയാണ് എന്‍. ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നില പരുങ്ങലിലായത്.

സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments